പ്രിയപ്പെട്ട ആൾക്ക്,
പെയ്തിറങ്ങുന്ന മഴയോട് ചേർന്നൊഴുകുന്ന പുഴപോലെ നിന്നിലേക്കെത്തണം എന്നത് ഒരുപക്ഷേ എന്റെ നിയോഗമായിരുന്നിരിക്കും. അന്നൊരുമഴക്കാലത്തെപ്പോളോ നിന്നെ ഞാൻ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു വേലിയേറ്റം അനുഭവപ്പെടുന്നുണ്ടായിരുന്നു. കാലം കഴിഞ്ഞു പോകുംതോറും നിന്നോട് പരിചയവും സൗഹൃദവും പിന്നീട് പ്രണയവും ആയി. നിസ്സാര കാര്യങ്ങൾ പോലും നിന്നോട് ഞാൻ പറയാൻ തുടങ്ങിയതും മറ്റാരോടും തോന്നതൊരിഷ്ടം നിന്നോട് തോന്നിതുടങ്ങിയതും എന്ന് മുതലാണെന്നു എനിക്കറിയില്ല. പക്ഷെ കണ്ട നാൾ മുതൽ തന്നെ എന്റെ മനസ്സിൽ നീ ഉണ്ടായിരുന്നു എന്നെനിക്കുറപ്പാണ്. ഒരുവാക്കുപോലും പറയാതെ എന്നെ അറിയുന്ന നിന്നെ എങ്ങനെ ഞാൻ പ്രണയിക്കാതിരിക്കും. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഇത് പറയാമെന്ന് കരുതിയത്. നിന്നെ ഞാൻ പ്രണയിക്കുന്നു....
എന്ന്,
ഞാൻ
My diaries
following the passion
Tuesday, 7 January 2020
ഒരു പ്രണയക്കുറിപ്
ആണ്ട്
Saturday, 16 March 2019
ഇനിയും..
പൂത്തുലഞ്ഞു നിൽക്കുന്ന പൂമരവും വാകപെയ്ത വഴിയൊരങ്ങളും പെയ്തൊഴിഞ്ഞ സായാഹ്നങ്ങളും ഇന്നോർമകളുടെ ഇടയിലാണ്..അലതല്ലുന്ന കടലിനോളം ഇരമ്പം മനസ്സിൽ ഉണ്ടായിട്ടും ഒരിക്കൽ പോലും തിരികെ വരണമെന്ന് തോന്നിയിട്ടില്ല ഈ ഇടത്തേക്ക്.. നൊമ്പരങ്ങൾ നൽകുന്ന ഓര്മകളാണെല്ലോ നിന്റെ പേരിനൊപ്പം മനസ്സിൽ പൊന്തി വരുന്നത്. കാലങ്ങളെ സാക്ഷിയാക്കി നിന്റെ കഴുത്തിൽ അണിയിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചിരുന്ന താലിയിപ്പോളും പഴയ ആമാട പെട്ടിയിൽ സുരക്ഷിതമായിട്ടുണ്ട്.. നിനക്കുവേണ്ടി കരുതിയ സ്വപ്നങ്ങളും അതിനൊപ്പം ഇരുന്നു വീർപ്പുമുട്ടുന്നുണ്ടാകാം.. ഒരു വാക്ക് പോലും പറയാതെ ഒന്ന് തിരിഞ്ഞു കൂടി നോക്കാതെ മരണത്തിനൊപ്പം നീ യാത്ര പോയില്ലേ.. നിന്നെ കാത്തു ഞാൻ ഉണ്ടെന്ന് ഒന്ന് ഓർക്കുക പോലും ചെയ്യാതെ.. കാലം സാക്ഷിയായത് എന്റെ വിരഹത്തിനല്ലേ.. ഒറ്റപ്പെട്ടു പോയ ഞാനും ഓർമകളും ഒരിക്കൽ കൂടെ വന്നെത്തി നിൽക്കുന്നത് ഒരിക്കലും വന്നു ചേരരുത് എന്നാഗ്രഹിച്ച ഈ ഇടത്തു തന്നെയാണ്.. ഇവിടെ ഈ വാക പെയ്യുമ്പോൾ ഇപ്പോളും എന്റെ കയ്യിൽ കൈ കോർത്തു നടന്ന നിന്നെ എനിക് കാണാം.. നിന്റെ സ്വരമെനിക്ക് കേൾകാം. പെയ്തിറങ്ങുന്ന സന്ധ്യകളിൽ നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോളും കാത്തിരിക്കാറുണ്ട് കാരണം കഴിഞ്ഞതൊക്കെ ഒരുപക്ഷേ വെറും ദുഃസ്വപ്നം മാത്രമാണെങ്കിലോ..
Wednesday, 16 January 2019
യാത്ര
അരവങ്ങളോ ആഘോഷങ്ങളോ ആർപ്പുവിളികളോ ഇല്ലാതെ മരണമെത്തുന്നത് ഞാൻ കാണുന്നുണ്ട്.. പെയ്തു തീർന്ന ദിനരാത്രങ്ങൾ ഒരു ഓർമ പോലും ശേഷിപ്പിക്കാതെ കടന്നു കളയാൻ ശ്രമിക്കുന്നപോലെ.. മരണത്തിന്റെ മുഖം വളരെ ശാന്തമായിരുന്നു..വളരെ സുന്ദരവും. പടർന്നു പന്തലിച്ച ആകാശത്തിന്റെ നിഴലിൽ ഓരോര്മപ്പെടുത്തൽ കൊണ്ടുപോലും ആരെയും വേദനിപ്പിക്കാതിരിക്കാൻ ഞാൻ യാത്രയാവുകയാണ് മരണത്തിനൊപ്പം.. നിന്നെപ്പറ്റിയുള്ള കുറച്ചോർമകളെങ്കിലും ഞാൻ ഒപ്പം കരുതിക്കോട്ടെ ഞാനും പ്രണയിച്ചിരുന്നു എന്ന ഓരോർമാക്കായി..
Wednesday, 1 August 2018
മതം
#നിന്റെ സമ്മതമാണ്
#നിന്റെ അറിവാണ്
#നിന്റെ അഭിപ്രായങ്ങളാണ്
#നിന്റെ വിശ്വാസവും ഇഷ്ടവും സിദ്ധാന്തവുമാണ്
#ഇങ്ങനൊക്കെ ആണെങ്കിലാണ് ഇത് നിന്റെ ധർമ്മം ആകുക
മതത്തെ അതിന്റെ അർത്ഥത്തിൽ മനസിലാക്കുമ്പഴാണ് നിന്റെ ചിന്ത സ്വതന്ത്രമാകുക അപ്പോഴാണ് ഓരോ മതത്തിലും സ്നേഹം വളരുക.. എല്ലാ മതത്തെയും ഒരു പോലെ കാണാൻ ഉള്ള തുറന്ന കാഴ്ചപ്പാട് ലഭിക്കുക.. എല്ലാറ്റിനുമുപരി നീ നീയാകുക..
Thursday, 12 July 2018
ഓർമകളിൽ..
Sunday, 3 June 2018
നീ
എഴുതി മടക്കിയ താളുകൾക്കിടയിൽ ആരും കാണാതെ ഒളിപ്പിച്ച നിന്റെ ഓർമകളുണ്ടായിരുന്നു.. പറയാതെ പറഞ്ഞ വാക്കുകൾക്കപ്പുറം പറയാൻ കഴിയാതെപോയ പ്രണയമുണ്ടായിരുന്നു. പെയ്തൊഴിഞ്ഞ മഴക്കപ്പുറം തോരാതെപോയ സ്നേഹമുണ്ടായിരുന്നു. ആർക്കും കൊടുക്കാതെ നിനക്കായി മാത്രം ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു. നിനച്ചിട്ടും നടക്കാതെ പോയ കിനാവുകൾ മാത്രം ഇപ്പോളും പൊടി പിടിചു അവിടെ ഉണ്ടാകും, നിന്നോടുള്ള എന്റെ പ്രണയത്തിന് കാവലായി..
some favourites
ഗുൽമോഹർ
ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...
populars
-
മനസ്സിന്റെ ആഴങ്ങളിൽ പല മണിച്ചെപ്പുകളിലായ് സൂക്ഷിച്ച ഒരു പിടി ഓർമ്മകളുമായ് ഞാൻ നിനക്കായ് കാത്തിരിക്കുകയായിരുന്നു.. മയിൽപ്പീലി കൊണ്ട് ചാലിച്ച ...
-
കൊഴിഞ്ഞു പോയ ദിനങ്ങളുടെയും കഴിഞ്ഞുപോയ കാലത്തിന്റെയും കണക്കെടുപ്പ് നടത്താൻ ഒരു പുതുവത്സരം കൂടി ഇതാ വന്നു ചേർന്നിരിക്കുന്നു.. നഷ്ടപ്പെടുത്തി...
-
രാത്രിമഴ തോർന്നു ഒരു പുതിയ യാമവും ഉണർന്നു പുതുനിശാഗന്ധി തൻ സുഗന്ധം പടർന്നൊഴുകുമി രാത്രിയും കഴിഞ്ഞു രാത്രിതൻ ഇരുളിനെ പകുത്തു പ്രഭാതവും വരിക...