Tuesday, 7 January 2020

ഒരു പ്രണയക്കുറിപ്

പ്രിയപ്പെട്ട ആൾക്ക്,
പെയ്തിറങ്ങുന്ന മഴയോട് ചേർന്നൊഴുകുന്ന പുഴപോലെ നിന്നിലേക്കെത്തണം എന്നത് ഒരുപക്ഷേ എന്റെ നിയോഗമായിരുന്നിരിക്കും. അന്നൊരുമഴക്കാലത്തെപ്പോളോ നിന്നെ ഞാൻ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു വേലിയേറ്റം അനുഭവപ്പെടുന്നുണ്ടായിരുന്നു. കാലം കഴിഞ്ഞു പോകുംതോറും നിന്നോട് പരിചയവും സൗഹൃദവും പിന്നീട് പ്രണയവും ആയി. നിസ്സാര കാര്യങ്ങൾ പോലും നിന്നോട് ഞാൻ പറയാൻ തുടങ്ങിയതും മറ്റാരോടും തോന്നതൊരിഷ്ടം നിന്നോട് തോന്നിതുടങ്ങിയതും എന്ന് മുതലാണെന്നു എനിക്കറിയില്ല. പക്ഷെ കണ്ട നാൾ മുതൽ തന്നെ എന്റെ മനസ്സിൽ നീ ഉണ്ടായിരുന്നു എന്നെനിക്കുറപ്പാണ്. ഒരുവാക്കുപോലും പറയാതെ എന്നെ അറിയുന്ന നിന്നെ എങ്ങനെ ഞാൻ പ്രണയിക്കാതിരിക്കും. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഇത് പറയാമെന്ന് കരുതിയത്. നിന്നെ ഞാൻ പ്രണയിക്കുന്നു....
                                              എന്ന്,
                                                       ഞാൻ

5 comments:

  1. യാത്രയായ് വെയിെല ാളി ... എന്ന പാട്ട് ഓർമ വന്നു.

    ReplyDelete
  2. യാത്രയായ് വെയിെല ാളി ... എന്ന പാട്ട് ഓർമ വന്നു.

    ReplyDelete
  3. വിരക്തിയിൽ സംഗീതം നിറക്കുന്നതാണ് പ്രണയം..

    ReplyDelete
  4. ആരാണ് ഈ ഞാൻ.. നീയോ.. ഞാനോ.. അതോ അവനോ... അതേ അത് എല്ലാരുമാണ്...
    തികച്ചും സാധാരണമായ സംഭവം.. ഇതൊരു പ്രതീകമാണ് ഒരുപാട് പേരെ ഇത് പ്രതിനിധീകരിക്കുന്നു..
    നല്ലത്..

    ReplyDelete

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars