ആശുപത്രിയുടെ നീളൻ വരാന്തയുടെ ഒരറ്റത്ത് ഞാൻ ചെന്നിരുന്നു.പ്രമേഹമുളളത് കൊണ്ട് ഇടയ്ക്കിടെ ഈ ഇരുപ്പ് പതിവാണ്. പ്രായാധിക്യം കാരണം ആശുപത്രിയിലെ സ്ഥിരം സന്ദർശകനുമാണ്.എന്നിരുന്നാലും ഈ നീളൻ വരാന്തയുടെ ഒരു കോണിൽ അനേകം രോഗികളിൽ ഒരാളായ് ഞാനിരിക്കുമ്പോൾ കാണുന്നത് പലതരം മനുഷ്യരെയാണ്.
പ്രതീക്ഷയോടെ ജീവിതം തിരികെ കിട്ടുമോയെന്നറിയുവാൻ വരുന്നവർ, പ്രതീക്ഷ വറ്റി മരണത്തെ തേടി കയറിയിറങ്ങുന്നവർ, ജീവിതത്തോടുളള യുദ്ധത്തിൽ പരാജയപ്പെട്ടവർ, പിന്നെ എന്നെപ്പോലെ പ്രായാധിക്യം കൊണ്ടും വിവിധ സാധാരണ രോഗങ്ങൾ കൊണ്ടും കഷ്ടപ്പെടുന്നവർ അങ്ങനെയങ്ങനെ ഒരുപാട് പേർ.
അങ്ങനെയുള്ള അവസരങ്ങളിൽ പലപ്പോഴും കാഴ്ച്ചക്കാരിൽപ്പോലും വേദനയുളവാക്കുന്ന മരണങ്ങൾ കണ്ടിട്ടുണ്ട്, മരണം കൊതിക്കുന്നവരുടെ ദൈന്യ കഥകൾ കേട്ടിട്ടുണ്ട് എന്തിനേറെ നാം എല്ലാം നമ്മുടെ കഷ്ടപ്പാടുകൾ വലുതെന്ന് കരുതുമ്പോൾ നിവർത്തികേടിനിടയിലും ജീവിതത്തോട് പൊരുതുന്നവരെ പരിചയപ്പെട്ടിട്ടുണ്ട്.
ഒരു ആശുപത്രിവരാന്തയിലെ ഏതാനും മണിക്കുറുകൾ എനിക്ക് സമ്മാനിച്ച അനുഭവങ്ങളാണിവ. ഇവരെയെല്ലാം കണ്ട ശേഷം ,പരിചയപ്പെട്ട ശേഷം ഞാൻ എന്റെ ഈ കൊച്ചു ജീവിതത്തിൽ സന്തുഷ്ടനാണ്. എല്ലാറ്റിനുമുപരി മുകളിൽ ഇരിക്കുന്ന ദൈവത്തോട് കടപ്പെട്ടവനുമാണ്. ഇത്രയധികം സന്തോഷകരമായ ജീവിതം എനിക്ക് സമ്മാനിച്ചതിന്.
Thursday, 29 September 2016
ആശുപത്രിവരാന്ത
Monday, 26 September 2016
Orphan
When other children of his class walked out of the school with their parents he looked up to the heaven beyond the sky and sighed..
Saturday, 24 September 2016
Wednesday, 21 September 2016
Tuesday, 20 September 2016
പ്രതീക്ഷ
കൈയ്യിൽ നിന്ന് വഴുതിപ്പോകുന്ന സ്വപ്നങ്ങൾക്കപ്പുറം നമുക്കായ് കാത്തിരിക്കുന്ന വലിയ സന്തോഷങ്ങൾ ഉണ്ട്.. പ്രതീക്ഷയോടെ കിട്ടുന്ന സ്വപ്നങ്ങളെക്കാൾ മധുരം പ്രതീക്ഷിക്കാതെ ലഭിക്കുന്ന സന്തോഷത്തിനാണ്.
ജീവിതം
അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നാണ് പലപ്പോഴും ജീവിതം മുളപൊട്ടുന്നതും തഴച്ചുവളരുന്നതും..
നിശ്ശബ്ദം
നിന്റെ മൗനമവലംബിക്കുന്ന ചുണ്ടുകൾക്കും വാചാലമാകുന്ന മിഴികൾക്കുമിടയിൽപ്പെട്ട് മുറിപ്പെടുന്നത് എന്റെ ഹൃദയമാണ്.....
Monday, 19 September 2016
വിശ്വാസം
നിന്റെ കണ്ണുകളിൽ നീ ഒളിപ്പിച്ച ചതിയെയോ നിന്റെ മനസ്സിൽ നീ മറച്ചു വച്ച
വഞ്ചനെയോ ഞാൻ കണ്ടില്ല... ഞാൻ കണ്ടത് കപടമായ് നീ കാട്ടിയ സ്നേഹമായിരുന്നു.. ഞാൻ വിശ്വസിച്ചത് നീ മധുരമായ് എന്നെ പറഞ്ഞു കേൾപ്പിച്ച നുണകൾ ആയിരുന്നു.
ആരെയും ഒരുപാട് വിശ്വസിക്കാൻ പാടില്ലായെന്ന് നീ മനസിലാക്കിത്തന്നു...
ഒരായിരം നന്ദി..
Friday, 2 September 2016
ബാല്യം
തിരിയുന്ന പുസ്തകതാളിനടിയിൽ ഞാൻ സൂക്ഷിച്ചൊരു ചെറുമയിൽപ്പീലി തുണ്ട്
തിരിയുന്ന കാല ചക്രം എനിക്കായ് സൂക്ഷിച്ചൊരു ഓർമ്മശകലം..
മധുരിതമായൊരെൻ ബാല്യകാലം
മറക്കുവാൻ കഴിയാത്ത എൻ പ്രിയസഖികളും..
അമ്മ പാടുമൊരു താരാട്ടിൻ ഈണവും
തഴുകുന്ന കാറ്റുപോൽ അച്ഛന്റെ സ്നേഹവും, മുറ്റത്തിനറ്റത്ത് പൂക്കുന്ന തേന്മാവും, മുത്തശ്ശി കഥ ചൊല്ലി പാറുന്ന കിളികളും മാമ്പഴം പെറുക്കുവാൻ പായുന്ന കുരുന്നുകളും അണ്ണാറക്കണ്ണനും
മണ്ണിൻ ഗന്ധമുയർത്തി പെയ്യുന്ന മഴയും മണ്ണിൻ ഹൃദയത്തിൽ മുളയ്ക്കുന്ന ജീവനും
കൊയ്ത്തരിവാളും കൊയ്ത്തും മെതിയും,
കർഷക നെഞ്ചിലെ സന്തോഷവും..
ഒരു മയിൽപ്പീലിത്തുണ്ട് എനിക്കായ് കരുതിയ ഓർമ്മകൾ... എൻ ബാല്യകാലം..
some favourites
ഗുൽമോഹർ
ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...
populars
-
മനസ്സിന്റെ ആഴങ്ങളിൽ പല മണിച്ചെപ്പുകളിലായ് സൂക്ഷിച്ച ഒരു പിടി ഓർമ്മകളുമായ് ഞാൻ നിനക്കായ് കാത്തിരിക്കുകയായിരുന്നു.. മയിൽപ്പീലി കൊണ്ട് ചാലിച്ച ...
-
കൊഴിഞ്ഞു പോയ ദിനങ്ങളുടെയും കഴിഞ്ഞുപോയ കാലത്തിന്റെയും കണക്കെടുപ്പ് നടത്താൻ ഒരു പുതുവത്സരം കൂടി ഇതാ വന്നു ചേർന്നിരിക്കുന്നു.. നഷ്ടപ്പെടുത്തി...
-
രാത്രിമഴ തോർന്നു ഒരു പുതിയ യാമവും ഉണർന്നു പുതുനിശാഗന്ധി തൻ സുഗന്ധം പടർന്നൊഴുകുമി രാത്രിയും കഴിഞ്ഞു രാത്രിതൻ ഇരുളിനെ പകുത്തു പ്രഭാതവും വരിക...