Wednesday 7 December 2016

എന്നിലേക്കൊരു മടക്കം

രാത്രിമഴ തോർന്നു
ഒരു പുതിയ യാമവും ഉണർന്നു പുതുനിശാഗന്ധി തൻ സുഗന്ധം പടർന്നൊഴുകുമി രാത്രിയും കഴിഞ്ഞു രാത്രിതൻ ഇരുളിനെ പകുത്തു
പ്രഭാതവും വരികയായി
മഴയിൽ കുതിർന്ന മണ്ണിലിന്ന് ഏകയായി
ഞാൻ നിൽക്കയായി
ആശങ്ക തൻ കൂരിരുൾ അർക്കാരശ്മിയാൽ പൊലിഞ്ഞു പോയി
പ്രതീക്ഷ തൻ നവ്യാനുഭൂതി എന്നുള്ളിലായി നിറച്ചുകൊണ്ടു വസന്തവും ഭൂജാതയായി
മാറിവരുന്ന ഋതുകൾക്കൊപ്പം എൻ
സ്വപ്നവും വിടരുകയായി
കണ്ണുനീരിൽ കുതിർന്നിരുന്നയെൻ ഭൂതകലാമിന്നകലെയായി
വിശ്വാസത്തിൻ ശിശിരവും വാസന്തവും
ഇന്നെനിക്കു തോഴരായി
തളരുകില്ലിനിയൊരികലും ആത്മധൈര്യമെനിക് കുടപിടിക്കും...

വിശ്വാസം

സ്വപ്നങ്ങളെ തേടിയുള്ള യാത്രക്കിടയിൽ നഷ്ടപ്പെടുതുന്നത് അസ്വദിക്കമായിരുന്ന ഒരു ജീവിതമാണ്. എന്തിനൊക്കെയോ വേണ്ടിയുള്ള കഷ്ടപ്പാടിനിടയിൽ പൊലിഞ്ഞു പോകുന്നത് നമുക്കു വേണ്ടി ജീവിച്ചിരുന്നവരുടെ പ്രതീക്ഷകളാണ്. തിരിച്ചു കിട്ടാത്ത കോടാനുകോടി നിമിഷങ്ങൾ വ്യർദ്ധമാക്കിക്കളയുന്നപോലെ...
  നാളെയുണ്ടാകുമെന്ന പ്രതീക്ഷയില്ലാഞ്ഞിട്ടു കൂടി നാം ജീവികുന്നില്ലേ.. വീണ്ടും കാണുമെന്ന് ഉറപ്പില്ലാഞ്ഞിട്ടുകൂടി വീണ്ടും കാണാം എന്നു പറയുന്നില്ലേ. ഇതുപോലെ ആണ് ഓരോ നിമിഷവും. അനിശ്ചിതത്വത്തിൽ കഴിയുമ്പോളും നമ്മുടെ ഉള്ളിനുളിൽ ഉറങ്ങിക്കിടക്കുന്ന പ്രതീക്ഷയുടെ നറുങ് വെളിച്ചം ഒരു വഴികാട്ടിയായി നിൽക്കുന്നു.
  പുതിയ തുടക്കം കുറിക്കാൻ പാഴാക്കിയ നിമിഷങ്ങളുടെ കണെക്കെടുപ്പിന്റെ ആവശ്യമില്ല. പ്രതീക്ഷയാണ് വലുത്. നേടിയെടുക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് വേണ്ടത്.. അതുണ്ടെങ്കിൽ പിന്നെ എല്ലാം വളരെ ലളിതമാണല്ലോ..

Thursday 17 November 2016

വിധി

മേശമേൽ വലിച്ചുവാരിയിട്ടിരിക്കുന്ന പുസ്തകങ്ങൾ.. കട്ടിലിൽ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ..അമ്മ വഴക്കുപറയുന്നെ കേട്ട് എന്താണെന്നറിയാൻ വെറുതെ അവന്റെ മുറിയിലേക്ക് എത്തിനോക്കിയതാണ്.. കാര്യം സ്ഥിരം ഉള്ളത് തന്നെ. വഴക്ക് പറഞ്ഞുകൊണ്ട് അമ്മ തന്നെ എല്ലാം വാരി അടുക്കുന്നുമുണ്ട്.
   അവനെ പക്ഷേ മുറിയിലെങ്ങും കണ്ടില്ല. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയതാകും.. എന്നും സ്കൂൾ വിട്ട് വരുന്ന ഉടനെ മുറിയിൽ വന്നു എനിക്കൊരു സലാം പതിവുള്ളതാണ്. ഇന്ന് അതും ഇല്ലായിരുന്നു. എന്തുപറ്റി എന്ന് ചോദിയ്ക്കാൻ അവൻ വീട്ടിലും ഇല്ല. അധികം കൂട്ടുകൂടി നടക്കുന്ന ശീലമില്ല. കൂട്ടുകാരും അധികമില്ല. വീട്ടിൽ വന്നാൽ പിന്നെ കുറെയധികം നേരം എന്നോട് ഓരോ കാര്യം പറഞ്ഞിരിക്കും. എല്ലാം ഒരു പതിവായിരിക്കുന്നു. ഇന്നാണെങ്കിൽ ആ പതിവും തെറ്റിയിരിക്കുന്നു. അമ്മ അപ്പോഴും അവനെ വഴക്കു പറഞ്ഞുകൊണ്ട് മുറി അടുക്കികൊണ്ടിരുന്നു...
അവൻ തിരികെ വന്നപ്പോൾ വല്ലാതെ നേരം ഇരുട്ടിയിരുന്നു. എന്തുപറ്റി ഇത്രനേരം വൈകിയത് എന്ന് ചോദിച്ചു അമ്മ വീണ്ടും അവനെ ശകാരിക്കുന്നത്‌ കേട്ടു. അമ്മ യുടെ വഴക്കു തുടർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അവൻ മുറിയിലേക്ക് വന്നു.
മുഖത്തു പതിവ് ചിരിയും കുസൃതിയും ഒന്നും കാണാനില്ല.. ആകെ ഒരു ഗൗരവ ഭാവം. എന്തുപറ്റി എന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടുന്നുമില്ല.
  കണ്ണുനീർ ഉറവ പൊട്ടിയപോലെ വരുന്നു."ചേച്ചി.."ഒന്ന് വിളിച്ച ശേഷം ഏലങ്ങലടിച്ചു കരച്ചിൽ തന്നെ..വല്ല കുരുത്തക്കേടും ഒപ്പിച്ചു കാണും.സാധാരണ അങ്ങനെ ഉള്ളപ്പോഴാണ് ഇതുപോലെ ഉള്ള അടവുമായി എന്റെയടുത്തു വരുക. അമ്മയോട് അവന്റെ സൈഡ് പിടിചു സംസാരിക്കാൻ വേണ്ടി.
  " മിലനു തീരെ വയ്യ ചേച്ചി..." അവൻ പറഞ്ഞുതുടങ്ങിയപ്പോ ആദ്യം കാര്യം മനസിലായില്ല. മിലൻ അവന്റെ അടുത്ത സുഹൃത്താണ്.
മിലനു എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ വീണ്ടും അവന്റെ കണ്ണ് നിറഞ്ഞു."അവനു എന്തോ അസുഖമാന്നു പറഞ്ഞു കൊറേ നാളായി സ്കൂളിൽ വരുന്നില്ലാർന്നു..ഇന്ന് അവൻ വന്നു ചേച്ചി..വല്ലാണ്ട് ക്ഷീണിച്ചുപോയി അവൻ."
"പഴേപോലൊന്നും അല്ല ചേച്ചി..സംസാരിക്കാൻ ഒകെ വല്യ പാടാ.. ഞങ്ങടെ കൂടെ കളിക്കാൻ ഒന്നും വന്നില്ലാർന്നു..ഞങ്ങടെ കൂടെയുള്ള ഒരു ചെക്കൻ അവനെ ഒരുപാട് കളിയാക്കി ചേച്ചി..അവൻ ഒരുപാട് സങ്കടായി.. ഞാൻ കൊറേ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ അവൻ കരഞ്ഞു.."
"കൊറേ കഴിഞ്ഞപ്പോ ചേച്ചി അവനു ഒരു ശ്വാസംമുട്ടല് പോലെ വന്നു..ഞാനാ അവനെ ടീച്ചേർടെ അടുത്ത് കൊണ്ടുപോയെ.. അവിടെ വെച്ച് ചേച്ചി അവൻ ഒരുപാട് കരഞ്ഞു ശ്വാസം കിട്ടുന്നില്ലാർന്നു..കൊറച്ചു കഴിഞ്ഞപ്പോ മൂക്കിനും ഒകെ ചോര വന്നു ചേച്ചി ഞാൻ ഒരുപാട് പേടിച്ചുപോയി..ഞാനും കരഞ്ഞു ഒരുപാട്..അവനെ അപ്പോളേക്കും ആസ്പത്രിൽ കൊണ്ടുപോയി ചേച്ചി..ഞാൻ അതോണ്ട് നമ്മുടെ അമ്പലത്തിൽ പോയതാരുന്നു ചേച്ചി, പ്രാർത്ഥിക്കാൻ, അവന് ഒന്നും പറ്റല്ലെന്ന്.."
ഒരു നിമിഷം കൊണ്ട് എന്റെ മനസ്സും ഇടിഞ്ഞു. അവനെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടപ്പോളും ഒരു വിങ്ങലാരുന്നു മനസ്സ് നിറയെ.. അമ്മയോട് കാര്യം പറഞ്ഞു മിലൻറെ വീട്ടിലേക് വിളിച്ച അന്വേഷിച്ചു.. ഹാർട്ടിൻറെ എന്തോ പ്രശ്നം ആണ്.. കുറെ നാളായി ചികിത്സയിലാരുന്നു സ്കൂളിൽ പോകണമെന്ന് വാശി പിടിച്ചപ്പോൾ വിട്ടതാണ്..അപ്പോളാണ്....
കൂടുതൽ ഒന്നും കേൾക്കണം എന്ന് തോന്നിയില്ല..രാത്രിയിൽ എന്തൊക്കെയോ ദുസ്സ്വപ്നങ്ങൾ കണ്ടു ഞാൻ ഇടയ്ക്കിടക്ക്‌ ഞെട്ടി ഉണർന്നു കൊണ്ടേയിരുന്നു.. രാവിലെ തന്നെ ഉണർത്തിയത് ഫോൺ ബെൽ ആയിരുന്നു. ഒരുപാട് ദുസ്സ്വപ്നങ്ങൾ കണ്ടത്‌കൊണ്ട് പേടിയോടെയാണ് ഫോൺ എടുത്തത്. മിലനു ഭേദമുണ്ട് എന്നതാരുന്നു വാർത്ത.. ഒരുപാട് ആശ്വാസം തോന്നി അത് കേട്ടപ്പോൾ..
അറിഞ്ഞപ്പോൾ മുതൽ അവനു മിലനെ കാണണം എന്ന് വാശി.. ഞാൻ ആയിരുന്നു അവന്റെ ഒപ്പം പോയത്.. ഐ സി യു വിനു മുന്നിൽ കരഞ്ഞു ക്ഷീണിച്ച ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി അവൻ ദോ ചേച്ചി മിലൻറെ അമ്മ എന്നും പറഞ്ഞു അവൻ അങ്ങോട്ടേക്ക് ഓടി ചെന്നു.. അവനെ കണ്ടപ്പോളെകും ആ മുഖത്തു കണ്ട സന്തോഷം എത്ര വലുത് ആണെന്ന് എനിക്ക് പറയാൻ അറിയില്ല.. തിരിച്ചു പോരുമ്പോൾ അനിയൻ ഹാപ്പി ആയിരുന്നു..അവന്റെ കൂട്ടുകാരനു കുഴപ്പമൊന്നുമില്ല എന്നറിഞ്ഞതിന്റെ സന്തോഷം അവനെ കാണാൻ പറ്റിയില്ലെങ്കിൽ കൂടി അവനുണ്ടായിരുന്നു..അവന്റെ മുഖം ഒന്ന് വാടിയാൽ വീട്ടിൽ ഓരോരുത്തർക്കും ഉണ്ടാകുന്ന മനഃപ്രയാസം എത്രത്തോളം ആണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല...അപ്പൊ പിന്നെ..കൂടുതൽ ഒന്നും ചിന്തിക്കാൻ പോലും കഴിയുന്നില്ല..
ദൈവം ഓരോരുത്തർക്കും വേണ്ടി കരുതി വെക്കുന്നത് എത്രത്തോളം വ്യത്യസ്തമായ വിധികളാണ്. നമ്മുടെ വിഷമം ആണ് ഏറ്റവും വലുത് എന്ന ചിന്ത ഇപ്പോ തീരെ ഇല്ല.. എന്തുകൊണ്ടെന്നറിയില്ല ഇപ്പോ ഒരു മനഃ ശാന്തി തോന്നുന്നു..

Saturday 12 November 2016

പോരാട്ടം

ചുവപ്പിൽ മുങ്ങി നിൽക്കുന്ന മാനത്തേക്ക് ഉയർന്ന് പാറുന്ന പറവക്കൂട്ടങ്ങൾ പോലും നിശബ്ദത പാലിച്ച സായാഹ്നത്തിൽ വല്ലാതെ കലുഷിതമായ മനസുമായി ആകാലങ്ങളിലേക്ക് മിഴി പായിച്ചു നിൽക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയിരിക്കുന്നു വല്ലാതെ. മരണവുമായുള്ള പോരാട്ടത്തിൽ ഒട്ടനേകം പരിക്കുകൾ വന്നു ചേർന്നു. തോറ്റു കൊടുക്കാൻ മനസ്സനുവദിക്കത്ത്തുകൊണ്ടു ഇപ്പോളും പോരാടികൊണ്ടിരിക്കുന്നു. തിരിച്ചറിവുകളുടെ കാലമായിരുന്നു ഈ സമയമത്രെയും. എന്നെ സ്നേഹിച്ചവരെയും അത് അഭിനയിച്ചവരെയും ഇപ്പോ എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. രോഗം എന്റെ ആരോഗ്യവും ഓജസ്സും കവർന്നെടുത്തപ്പോൾ ശോഷിച്ചുപോയ ബന്ധങ്ങളുണ്ട്. നിലനിൽക്കുന്ന സ്നേഹത്തിന്റെ വില എനിക്കിപ്പോൾ അറിയാം. ഈ പോരാട്ടത്തിന്റെ അവസാനം വിജയം കാണാൻ ഞാൻ ഉണ്ടാകുമെന്ന് ഉറപ്പില്ല. എങ്കിലും ഇന്നി കാൻസർ സെന്ററിലേ ചില്ലു മുറിയിൽ ഏകയായി ഇരിക്കുമ്പോൾ ക്യാൻസർ സമ്മാനിച്ച വേദനകളും നഷ്ടപ്പെട്ടുപോയ ഓർമകളും ആണ് കൂട്ട്. വേദനകൊണ്ട് ഉറക്കം നഷ്ടപ്പെട്ട ഒരുപാട് ദിവസങ്ങളിലെ ക്ഷീണവും മരുന്നുകളുടെ ആലസ്യവും. ഞാൻ ഇനി ഉറങ്ങട്ടെ. ഒരിക്കലും ഉണരാതിരുന്നെങ്കിൽ എന്നെനിക്കു ആഗ്രഹമുണ്ട് പക്ഷെ എനിക്കു വേണ്ടി, എന്റെ മടങ്ങി വരവിനു വേണ്ടി കാത്തിരിക്കുന്നവരെ എനിക്ക് ഇനിയും കാണണം. വിധി നിർണയിക്കുന്ന ന്യായാധിപൻ അതും തീരുമാനിക്കട്ടെ.

Friday 28 October 2016

Mom

Smile of her daughter on receiving the gift made her day... Now she could understand why her mother was so keen in pleasing her all her life..

Monday 10 October 2016

യാത്ര

തിരികെ കാറോടിച്ചു വരുന്ന വഴി മുഴുവൻ ദേവു ആയിരുന്നു മനസ് നിറയെ. വീട്ടിൽ ഒരല്പം താമസിച്ചാൽ തുടങ്ങും പരിഭവം പറച്ചിൽ."ന്താ മനുവേട്ട ഇത്രേം താമസിച്ചേ.. ഞാൻ ഇവിടെ തനിച്ചേ ഉള്ളുന്നു ഒരു ചിന്തയുല!നിക്ക് ഒറ്റക്കിരിക്കാൻ പേടി ആണെന്ന് അറിയാതെ അല്ലാലോ...." ഇങ്ങനെ ഒരു നീണ്ട നിര പരിഭവം കാണും പറയാൻ.
  കൊച്ചു കുട്ടിയെ പോലെ ആണ് എപ്പോലെങ്കിലും ഞാൻ ദേഷ്യയപ്പെട്ടാൽ
പിന്നെ മുഖം വീർപ്പിച് ഒറ്റ ഇരുപ്പാണ്. ഞാൻ പിന്നെ ചെന്ന് സമാധാനിപ്പിക്കുന്ന വരെ ആ ഇരുപ്പായിരിക്കും.
  അവളുടെ വഴക്കും കൊഞ്ചലുകളും എല്ലാം പക്ഷെ ഇപ്പൊ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഇനി മുതൽ വീട് അവളുടെ പരിഭവം ഇല്ലാതെ നിശബ്ദം ആയിരിക്കും.ചിരിച്ചുകൊണ്ടെന്നും എന്നെ സ്നേഹത്തോടെ വരവേറ്റിരുന്ന ആ മുഖം നാളെമുതൽ ചുവരിലെ ചില്ലിട്ട പടമായി മാറും.
  തിരിച്ചുകൊണ്ടുവരാനാകാത്തവണ്ണം ദൈവം ദേവുനേ എന്നിൽ നിന്ന് തട്ടിയെടുത്തു.ഈ തിരിച്ചുപോക്കിൽ എനിക്ക് ഒപ്പം അവളും ഉണ്ട്.പുറകിൽ വരുന്ന ശവമഞ്ചത്തിൽ ആണെന്നു മാത്രം....

നീ

ഇരുളിന്റെ താഴ്‌വരയിൽ ഞാൻ ഏകനായി
നീ ഞാൻ തിരയുമൊരു വെൺ തിങ്കളായി
അലയുമിനിമിഷം അകലെയായി
ഒരു വാക്കിനായി കാതോർത്തു ഞാൻ ദാഹജലം തേടും വേഴാമ്പലായി
ഒരു മിന്നലായി ഇരുളിനെ പകുത്തു നീ എന്നോരം അണയും നേരം ഇനി കൈവിട്ടു പോകാത്ത ഒരു പിടി ഓർമ്മകൾ നെഞ്ചിലേറ്റി ഞാൻ വരികയായി നിൻ തീരമണയാൻ..

Monday 3 October 2016

കുറിപ്പ്

എന്റെ കൈയിൽ നിന്ന് പറന്നു പോയ കടലാസ് നീ പിടിച്ചെടുത്തപ്പോൾ തുടങ്ങിയ നമ്മുടെ ബന്ധം ഇന്ന് ഞാൻ ഈ കടലാസ്സിൽ എഴുതുന്ന മരണ കുറിപ്പിൽ അവസാനിക്കുമെന്ന് ആരറിഞ്ഞു....

മതിൽ

വീണ്ടും കാണാം എന്ന് പിരിയാൻ നേരം നീ പറഞ്ഞ നിമിഷം തകർന്നു വീണത് കാലങ്ങളായുള്ള നമ്മുടെ അകൽച്ചക്കിടയിൽ ഉയർന്നു പൊങ്ങിയ നിശ്ശബ്ദതയുടെ മതിൽക്കെട്ടായിരുന്നു....

Saturday 1 October 2016

Wonderland

Let's take another trip to your favorite place.. The book murmured softly when she took it

Thursday 29 September 2016

ആശുപത്രിവരാന്ത

ആശുപത്രിയുടെ നീളൻ വരാന്തയുടെ ഒരറ്റത്ത് ഞാൻ ചെന്നിരുന്നു.പ്രമേഹമുളളത് കൊണ്ട് ഇടയ്ക്കിടെ ഈ ഇരുപ്പ് പതിവാണ്. പ്രായാധിക്യം കാരണം ആശുപത്രിയിലെ സ്ഥിരം സന്ദർശകനുമാണ്.എന്നിരുന്നാലും ഈ നീളൻ വരാന്തയുടെ ഒരു കോണിൽ അനേകം രോഗികളിൽ ഒരാളായ് ഞാനിരിക്കുമ്പോൾ കാണുന്നത് പലതരം മനുഷ്യരെയാണ്.
  പ്രതീക്ഷയോടെ ജീവിതം തിരികെ കിട്ടുമോയെന്നറിയുവാൻ വരുന്നവർ, പ്രതീക്ഷ വറ്റി മരണത്തെ തേടി കയറിയിറങ്ങുന്നവർ, ജീവിതത്തോടുളള യുദ്ധത്തിൽ പരാജയപ്പെട്ടവർ, പിന്നെ എന്നെപ്പോലെ പ്രായാധിക്യം കൊണ്ടും വിവിധ സാധാരണ രോഗങ്ങൾ കൊണ്ടും കഷ്ടപ്പെടുന്നവർ അങ്ങനെയങ്ങനെ ഒരുപാട്‌ പേർ.
  അങ്ങനെയുള്ള അവസരങ്ങളിൽ പലപ്പോഴും കാഴ്ച്ചക്കാരിൽപ്പോലും വേദനയുളവാക്കുന്ന മരണങ്ങൾ കണ്ടിട്ടുണ്ട്, മരണം കൊതിക്കുന്നവരുടെ ദൈന്യ കഥകൾ കേട്ടിട്ടുണ്ട് എന്തിനേറെ നാം എല്ലാം നമ്മുടെ കഷ്ടപ്പാടുകൾ വലുതെന്ന് കരുതുമ്പോൾ നിവർത്തികേടിനിടയിലും ജീവിതത്തോട് പൊരുതുന്നവരെ പരിചയപ്പെട്ടിട്ടുണ്ട്.
  ഒരു ആശുപത്രിവരാന്തയിലെ ഏതാനും മണിക്കുറുകൾ എനിക്ക് സമ്മാനിച്ച അനുഭവങ്ങളാണിവ. ഇവരെയെല്ലാം കണ്ട ശേഷം ,പരിയപ്പെട്ട ശേഷം ഞാൻ എന്റെ ഈ കൊച്ചു ജീവിതത്തിൽ സന്തുഷ്ടനാണ്. എല്ലാറ്റിനുമുപരി മുകളിൽ ഇരിക്കുന്ന ദൈവത്തോട് കടപ്പെട്ടവനുമാണ്‌. ഇത്രയധികം സന്തോഷകരമായ ജീവിതം എനിക്ക് സമ്മാനിച്ചതിന്.

Monday 26 September 2016

Orphan

When other children of his class walked out of the school with their parents he looked up to the heaven beyond the sky and sighed..

നനവൂറുന്ന മിഴികളിലും ചിരി തൂകുന്ന അധരങ്ങളിലും വിട ചൊല്ലുന്ന മൗനങ്ങളിലും എല്ലാം എനിക്ക് നിന്നോടുള്ള പ്രണയമുണ്ടായിരുന്നു..

Saturday 24 September 2016

വിധി

വിധിയുടെ നിഴലാട്ടങ്ങൾക്കപ്പുറം കടന്നു വരുന്ന നറുങ്ങ് വെട്ടമാണ് പ്രതീക്ഷയെന്ന പിടിവള്ളി..

Wednesday 21 September 2016

ജീവിതം

വാക്കുകൾക്കും പ്രവർത്തികൾക്കുമപ്പുറം ഒരു സത്യമുണ്ടെങ്കിൽ അതിനെ ജീവിതമെന്ന് വിളിക്കും..

Tuesday 20 September 2016

പ്രതീക്ഷ

കൈയ്യിൽ നിന്ന് വഴുതിപ്പോകുന്ന സ്വപ്നങ്ങൾക്കപ്പുറം നമുക്കായ് കാത്തിരിക്കുന്ന വലിയ സന്തോഷങ്ങൾ ഉണ്ട്.. പ്രതീക്ഷയോടെ കിട്ടുന്ന സ്വപ്നങ്ങളെക്കാൾ മധുരം പ്രതീക്ഷിക്കാതെ ലഭിക്കുന്ന സന്തോഷത്തിനാണ്.

ജീവിതം

അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നാണ് പലപ്പോഴും ജീവിതം മുളപൊട്ടുന്നതും തഴച്ചുവളരുന്നതും..

നിശ്ശബ്ദം

നിന്റെ മൗനമവലംബിക്കുന്ന ചുണ്ടുകൾക്കും വാചാലമാകുന്ന മിഴികൾക്കുമിടയിൽപ്പെട്ട് മുറിപ്പെടുന്നത് എന്റെ ഹൃദയമാണ്.....

കാഴ്ച്ച

അന്ധമായി പോകുന്നത് പലപ്പോഴും നമ്മുടെ കാഴ്ച്ചകളല്ല നമ്മുടെ കാഴ്ചപ്പാടുകളാണ്..

Monday 19 September 2016

വിശ്വാസം

നിന്റെ കണ്ണുകളിൽ നീ ഒളിപ്പിച്ച ചതിയെയോ നിന്റെ മനസ്സിൽ നീ മറച്ചു വച്ച
വഞ്ചനെയോ ഞാൻ കണ്ടില്ല... ഞാൻ കണ്ടത് കപടമായ് നീ കാട്ടിയ സ്നേഹമായിരുന്നു.. ഞാൻ വിശ്വസിച്ചത് നീ മധുരമായ് എന്നെ പറഞ്ഞു കേൾപ്പിച്ച നുണകൾ ആയിരുന്നു.
ആരെയും ഒരുപാട് വിശ്വസിക്കാൻ പാടില്ലായെന്ന് നീ മനസിലാക്കിത്തന്നു...
ഒരായിരം നന്ദി..

Friday 2 September 2016

ബാല്യം

തിരിയുന്ന പുസ്തകതാളിനടിയിൽ ഞാൻ സൂക്ഷിച്ചൊരു ചെറുമയിൽപ്പീലി തുണ്ട്
തിരിയുന്ന കാല ചക്രം എനിക്കായ് സൂക്ഷിച്ചൊരു ഓർമ്മശകലം..
മധുരിതമായൊരെൻ ബാല്യകാലം
മറക്കുവാൻ കഴിയാത്ത എൻ പ്രിയസഖികളും..
അമ്മ പാടുമൊരു താരാട്ടിൻ ഈണവും
തഴുകുന്ന കാറ്റുപോൽ അച്ഛന്റെ സ്നേഹവും, മുറ്റത്തിനറ്റത്ത്‌ പൂക്കുന്ന തേന്മാവും, മുത്തശ്ശി കഥ ചൊല്ലി പാറുന്ന കിളികളും മാമ്പഴം പെറുക്കുവാൻ പായുന്ന കുരുന്നുകളും അണ്ണാറക്കണ്ണനും
മണ്ണിൻ ഗന്ധമുയർത്തി പെയ്യുന്ന മഴയും മണ്ണിൻ ഹൃദയത്തിൽ മുളയ്ക്കുന്ന ജീവനും
കൊയ്ത്തരിവാളും കൊയ്ത്തും മെതിയും,
കർഷക നെഞ്ചിലെ സന്തോഷവും..
ഒരു മയിൽപ്പീലിത്തുണ്ട് എനിക്കായ് കരുതിയ ഓർമ്മകൾ... എൻ ബാല്യകാലം..

Monday 29 August 2016

കാത്തിരിപ്പ്

മനസ്സിന്റെ ആഴങ്ങളിൽ പല മണിച്ചെപ്പുകളിലായ് സൂക്ഷിച്ച ഒരു പിടി ഓർമ്മകളുമായ് ഞാൻ നിനക്കായ് കാത്തിരിക്കുകയായിരുന്നു.. മയിൽപ്പീലി കൊണ്ട് ചാലിച്ച നൂറായിരം വർണ്ണങ്ങൾ.. അവയിൽ മുക്കിയെടുത്ത ഓർമ്മയുടെ മുത്തുകൾ കോർത്തിണക്കിയ മാല്യം ചാർത്തി കടൽക്കാറ്റ് തഴുകുന്ന മണൽത്തിട്ടയിൽ നമ്മെ തഴുകിയിരുന്ന കാറ്റിനെയും തിരകളെയും തേടി ഞാൻ ചെന്നിരുന്നു..
ഓരോ മഴക്കാലത്തെയും വരവേൽക്കാൻ ഞാൻ അവിടെത്തന്നെയുണ്ടായിരുന്നു; വേനൽ വന്ന് വിട ചൊല്ലിയപ്പോഴും, ശിശിരകാലം കുളിർ കോരിയിടുമ്പോഴും ഞാൻ മറ്റെവിടെയും ആയിരുന്നില്ല.... പണ്ടെങ്ങോ കേട്ട അറേബ്യൻ കഥയിലെ സ്വപ്ന നായികയെ പോലെ ഓരോ ഋതുവിനെ വരവേറ്റും അവയ്ക്ക് വിട നൽകിയും നീയെന്ന എന്റെ രാജകുമാരനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു..
എത്ര കാലം കഴിഞ്ഞാലും മറക്കാനാകാത്ത ഒരു പിടി മധുരമായ ഓർമ്മകൾ മാത്രമായിരുന്നു ആദ്യം എനിക്ക് കൂട്ട്.. ജീവിതത്തോട് ഏകാന്തമായ പ്രണയമായിരുന്നു എനിക്ക്. നിന്നെ തേടി ഞാനലഞ്ഞ ഓരോ വഴിയോരങ്ങളിലും നിന്നെ പിരിഞ്ഞതിലുള്ള എന്റെ വേദന നിറഞ്ഞു നിന്നിരുന്നു. നിന്നെ ഒരിക്കലും ഇനി കണ്ടുമുട്ടില്ലായെന്നു കരുതി ദു:ഖിക്കുമ്പോഴും നീ ആഗതനാകുന്നു എന്ന തോന്നലിൽ സന്തോഷിക്കുമ്പോഴും എനിക്കൊപ്പം ചിരിച്ചും കരഞ്ഞും ഋതുക്കൾ എനിക്ക് കൂട്ടിരുന്നു. ഇനി എത്ര തന്നെ നാളുകൾ കഴിഞ്ഞാലും എത്ര തന്നെ ജന്മങ്ങളായാലും എനിക്ക് കൂട്ടായ് എന്റെ ഓർമ്മകൾക്കൊപ്പം ഞാൻ നിനക്കായ് ഉള്ള എന്റെ കാത്തിരുപ്പ് തുടരുക തന്നെ ചെയ്യും...

മഴ

മഴ വീണു മറയുന്ന ചില്ലുജാലത്തിനപ്പുറം
നിറയുന്നു വർണ്ണങ്ങൾ തൻ ഒരു ചെറുചിത്രം
ചായങ്ങൾ കൊണ്ടെഴുതുന്ന ഒരു സുന്ദരകാവ്യം
മനസ്സിന്റെ ആഴങ്ങളിൽ ഒരു വർണ്ണശകലം
മഴയുടെ ചിലമ്പൊലി നിറയ്ക്കുന്ന ഗാനം ഹൃദയത്തിൽ ഉണർത്തുന്നു ഒരു പുതിയ രാഗം
മനസ്സിൽ പതിഞ്ഞ ഒരു നിറമുള്ള ചിത്രം
വർണ്ണങ്ങൾ കൊണ്ടൊരുക്കിയ ഒരു മധുരസ്വപ്നം
തല നീട്ടുന്നു പുതിയ ചെറുനാമ്പുകൾ മഴയെന്ന ജീവനെ ഉള്ളിലേറ്റി
വിടരുന്നു പൂവുകൾ, വിരിയുന്നു തളിരുകൾ ഒരു പുതിയ കാലത്തെ വരവേൽക്കാനായ്..
വിണ്ണിൽ പതിക്കുന്ന കുഞ്ഞുമഴത്തുള്ളികൾ കൂടുന്നു ഒഴുകുന്നു തോടായ് നദിയായ്
ചേരുന്നു പ്രിയ പ്രാണനാം കടലാഴി തൻ ഹൃത്തിൽ ഒരു സുന്ദര പ്രണയകാവ്യം പോൽ.....

Saturday 27 August 2016

മരണം

കിനാവിന്റെ വാതിൽ പടിയിൽ, മാനത്ത് കുങ്കുമം വിതറിയ അസ്തമയ സൂര്യനെ നോക്കിയിരിക്കുമ്പോൾ മനസിൽ ഓർമ്മകളുടെ വേലിയേറ്റമായിരുന്നു.... കാലാകാലങ്ങളിൽ ദേശങ്ങൾ താണ്ടി പാറുന്ന ദേശാടനക്കിളികളെ പോലെ നമ്മൾ നടന്നിരുന്ന കാലം ഇന്നലെയുടെ താളുകളിലെ നിറം മങ്ങിയ ചിത്രമായ് മാറിക്കൊണ്ടിരിക്കുന്നു . കാലമെത്ര കഴിഞ്ഞിരിക്കുന്നു... ശിശിരവും വാസന്തവും തനിയാവർത്തനങ്ങളാകുന്നു... സൂര്യൻ ഉദിക്കുന്നു അസ്തമിക്കുന്നു... വർഷത്തിന്റെ ശിഖരങ്ങളിൽ നിന്ന് നാളുകൾ ഇലകൾ പോലെ കൊഴിഞ്ഞു പോകുന്നു.. ജനനം മരണം എല്ലാം അതേപടി. ഏകയായിരുന്നില്ല നീ പോയ ശേഷം.. ഏകാന്തത എനിക്ക് കൂട്ടിരുന്നു.. മരണമെന്ന സത്യം എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.ഇപ്പോൾ കാത്തിരിക്കുകയാണ്.. കണ്ണുകളുടെ തെളിച്ചം കുറയുന്നു, ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുന്നു.. പടിവാതിൽക്കലോളം എത്തിയ മൃത്യുവിനെ വരിക്കാൻ ഞാൻ തയ്യാറായിക്കഴിഞ്ഞു.ഇഹലോകത്ത് എന്ന പോലെ പരലോകത്തും നമുക്ക് കണ്ടുമുട്ടാം.. മരണം എന്നെ വിളിക്കുന്നു. ഞാൻ എന്റെ യാത്ര അവസാനിപ്പിക്കുകയാണ്.. പുതിയത് തുടങ്ങുവാൻ വേണ്ടി.....

Saturday 13 August 2016

തലമുറ

മുത്തശ്ശനേയും മുത്തശ്ശിയേയും അവന്റെ മാതാപിതാക്കൾ വ്യദ്ധസദനത്തിൽ കൊണ്ടാക്കിയപ്പോൾ അവൻ ഒരുപാട് കരഞ്ഞു ... ഇന്ന് അവന്റെ മകനും അതേ കാരണത്താൽ കരയുന്നു

Tuesday 12 July 2016

Journey

The faint humming of a song
seem to stick for long...
When the journey started in the woods
through the often tredded path, I never knew where the path lead me to..
There was a vast land ahead me, untold stories behind every fallen leaf.
I could smell the woods..so good to think of anything else..
My heart seems to pound as I saw the long path wounding into the woods..
I don't know my destination..
I am just going on and on..

Saturday 2 July 2016

Destiny

The crystal clear water flowing through
the woods cuts my paths, stopped my journey..
I was not able to give up since where 
the path ends there lays my destiny..
What it is.. is unknown to me but I know 
something awaits me there 
In the dense forest I haven't been for 
no reason..
For every path I choose there was a hidden 
force guiding me from scary beasts and 
showing me some way or other 
Nights were terrible with horrible sounds
and freezing coldness..
It made me numb but couldn't stop me
I still moved when the blazing sun scorched my skin for I know my destiny lies at the end of the path......

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars