Tuesday 29 August 2017

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായിരുന്നല്ലോ അന്ന്. ഇന്നീ വഴിയോരങ്ങളിൽ ഒട്ടനേകം ഇണകളെ കാണുമ്പോളും മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രം എല്ലാരുടെയും കണ്ണുവെട്ടിച്ചു ഈ ഗുൽമോഹർ വൃക്ഷത്തിനു പിന്നിൽ എനിക്കായി കാത്തുനിൽക്കുന്ന നിന്നെയാണ്. ആരുടെയും കണ്ണിൽ പെടാതെ ഒളിവിൽ നിന്ന് കുറച്ചു നേരം നിന്നോട് ഒന്ന് സംസാരിക്കാൻ ഞാൻ എന്ത് പ്രയാസപ്പെട്ടിരുന്നുവെന്നു നീ ഓർക്കുന്നുണ്ടാകുമല്ലോ. ഉള്ളിലെ പ്രണയവും മനസ്സിലെ ഭീതിയും ദ്വന്ദ യുദ്ധത്തിൽ ഏർപെട്ടപ്പോൾ എല്ലാം നിന്നോടുള്ള പ്രണയമാണ്‌ വിജയം നേടിയത്. അതുകൊണ്ട് തന്നെയല്ലേ ഇത്രെയും കാലത്തിനിപ്പുറവും ഈ ഗുൽമോഹർ ചുവട്ടിൽ നിന്നെയും ചേർത്ത് പിടിച്ചു എനിക് നിൽക്കാൻ സാധിക്കുന്നത്. പ്രണയം ഇനിയും ഒട്ടനേകം ഉണ്ടാകുമായിരിക്കും അവയെല്ലാം കണ്ടുകൊണ്ട് പെയ്തുവീണ ഗുൽമോഹർ പുഷ്പങ്ങൾ വഴിനീളെ മായങ്ങികിടക്കുന്നുണ്ട്...

1 comment:

  1. ഗുൽമോഹർ ഇന്നതെയും പണ്ടത്തെയും ഒരുപാട് ഇടങ്ങളുടെ പ്രതീകമാണ്.. ഇന്ന്.. സഭ്യമായതും അസഭ്യമായതും ഇവിടങ്ങളിൽ നടക്കുന്നു..

    ReplyDelete

some favourites

ഗുൽമോഹർ

ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...

populars