പറയാൻ ബാക്കി വെച്ച വാക്കുകളിൽ എവിടെയോ നിന്നോടുള്ള പ്രണയം ഉണ്ടായിരുന്നു. നിറഞ്ഞ മിഴികളുമായി നീ നടന്നകലുമ്പോൾ ഒരിക്കലും ഒരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ മനസ്സിൽ എവിടെയോ നിറഞ്ഞു തൂകുന്ന നിന്റെ കൂർത്ത കണ്ണുകൾ ഉടക്കി നിൽപ്പുണ്ടായിരുന്നു. കണ്ടുപരിചിതമല്ലാത്ത മുഖങ്ങൾക്കിടെയിൽ എല്ലാം നിന്നെയാണ് ഞാൻ തേടിയിരുന്നത് എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും നീ ഒരുപാട് അകലെയായിരുന്നു. കണ്ടെത്താവുന്നതിനും അകലെ. ഒരുമിച്ച് നിറം പകർന്ന ഒട്ടനേകം സ്വപ്നങ്ങളെ വിട്ടുകളഞ്ഞു നീ അകന്നു പോയത് എവിടെയാകുമെന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നിനക്കായി കരുതിയ കുറെയധികം സമ്മാനങ്ങൾ ഇപ്പോളും എന്റെ പക്കലുണ്ട്. പക്ഷെ ഇപ്പോഴതിന് എന്റെ ഓർമകളുടെ മൂല്യമുണ്ട്.., ഒരിക്കലും പറയാതെ നിന്നെ എന്നിൽ നിന്നകറ്റിയ നിന്റെ ജീവന്റെ വിലയുണ്ട്...
No comments:
Post a Comment