പറയാൻ ബാക്കി വെച്ച വാക്കുകളിൽ എവിടെയോ നിന്നോടുള്ള പ്രണയം ഉണ്ടായിരുന്നു. നിറഞ്ഞ മിഴികളുമായി നീ നടന്നകലുമ്പോൾ ഒരിക്കലും ഒരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ മനസ്സിൽ എവിടെയോ നിറഞ്ഞു തൂകുന്ന നിന്റെ കൂർത്ത കണ്ണുകൾ ഉടക്കി നിൽപ്പുണ്ടായിരുന്നു. കണ്ടുപരിചിതമല്ലാത്ത മുഖങ്ങൾക്കിടെയിൽ എല്ലാം നിന്നെയാണ് ഞാൻ തേടിയിരുന്നത് എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും നീ ഒരുപാട് അകലെയായിരുന്നു. കണ്ടെത്താവുന്നതിനും അകലെ. ഒരുമിച്ച് നിറം പകർന്ന ഒട്ടനേകം സ്വപ്നങ്ങളെ വിട്ടുകളഞ്ഞു നീ അകന്നു പോയത് എവിടെയാകുമെന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നിനക്കായി കരുതിയ കുറെയധികം സമ്മാനങ്ങൾ ഇപ്പോളും എന്റെ പക്കലുണ്ട്. പക്ഷെ ഇപ്പോഴതിന് എന്റെ ഓർമകളുടെ മൂല്യമുണ്ട്.., ഒരിക്കലും പറയാതെ നിന്നെ എന്നിൽ നിന്നകറ്റിയ നിന്റെ ജീവന്റെ വിലയുണ്ട്...
Wednesday, 30 August 2017
Tuesday, 29 August 2017
ഗുൽമോഹർ
ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായിരുന്നല്ലോ അന്ന്. ഇന്നീ വഴിയോരങ്ങളിൽ ഒട്ടനേകം ഇണകളെ കാണുമ്പോളും മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രം എല്ലാരുടെയും കണ്ണുവെട്ടിച്ചു ഈ ഗുൽമോഹർ വൃക്ഷത്തിനു പിന്നിൽ എനിക്കായി കാത്തുനിൽക്കുന്ന നിന്നെയാണ്. ആരുടെയും കണ്ണിൽ പെടാതെ ഒളിവിൽ നിന്ന് കുറച്ചു നേരം നിന്നോട് ഒന്ന് സംസാരിക്കാൻ ഞാൻ എന്ത് പ്രയാസപ്പെട്ടിരുന്നുവെന്നു നീ ഓർക്കുന്നുണ്ടാകുമല്ലോ. ഉള്ളിലെ പ്രണയവും മനസ്സിലെ ഭീതിയും ദ്വന്ദ യുദ്ധത്തിൽ ഏർപെട്ടപ്പോൾ എല്ലാം നിന്നോടുള്ള പ്രണയമാണ് വിജയം നേടിയത്. അതുകൊണ്ട് തന്നെയല്ലേ ഇത്രെയും കാലത്തിനിപ്പുറവും ഈ ഗുൽമോഹർ ചുവട്ടിൽ നിന്നെയും ചേർത്ത് പിടിച്ചു എനിക് നിൽക്കാൻ സാധിക്കുന്നത്. പ്രണയം ഇനിയും ഒട്ടനേകം ഉണ്ടാകുമായിരിക്കും അവയെല്ലാം കണ്ടുകൊണ്ട് പെയ്തുവീണ ഗുൽമോഹർ പുഷ്പങ്ങൾ വഴിനീളെ മായങ്ങികിടക്കുന്നുണ്ട്...
some favourites
ഗുൽമോഹർ
ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...
populars
-
മനസ്സിന്റെ ആഴങ്ങളിൽ പല മണിച്ചെപ്പുകളിലായ് സൂക്ഷിച്ച ഒരു പിടി ഓർമ്മകളുമായ് ഞാൻ നിനക്കായ് കാത്തിരിക്കുകയായിരുന്നു.. മയിൽപ്പീലി കൊണ്ട് ചാലിച്ച ...
-
കൊഴിഞ്ഞു പോയ ദിനങ്ങളുടെയും കഴിഞ്ഞുപോയ കാലത്തിന്റെയും കണക്കെടുപ്പ് നടത്താൻ ഒരു പുതുവത്സരം കൂടി ഇതാ വന്നു ചേർന്നിരിക്കുന്നു.. നഷ്ടപ്പെടുത്തി...
-
രാത്രിമഴ തോർന്നു ഒരു പുതിയ യാമവും ഉണർന്നു പുതുനിശാഗന്ധി തൻ സുഗന്ധം പടർന്നൊഴുകുമി രാത്രിയും കഴിഞ്ഞു രാത്രിതൻ ഇരുളിനെ പകുത്തു പ്രഭാതവും വരിക...