ഓർമകളുടെ ഭാരം ഏറിയപ്പോളാണ് നിന്റെ എത്ര ഓർമകൾ എന്റെയുള്ളിൽ ഉണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്.. പിന്നീടെപ്പോഴോ ഞാൻ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ ഒരു ശ്മശാനം പണിതു. നിന്റെ ഓർമകളെ അടക്കം ചെയ്യാൻ വേണ്ടി മാത്രം ഒരു ശവപറമ്പു പണിതു..നിന്റെ ഓർമകളെ ഹൃദയത്തിന്റെ ആ ഒരു കോണിൽ കുഴിവെട്ടി മൂടി.. ഒരിക്കലും പൊന്തി വരാത്ത രീതിയിൽ മതിലുകൾ തീർത്തു.. കഴിഞ്ഞ ആ നാളുകൾക്കിടെയിൽ തകർന്നു തുടങ്ങിയ ആ മതിലുകളെ മറന്ന് തുടങ്ങിയതായിരുന്നു.. വീണ്ടും പക്ഷെ കുഴിച്ചുമൂടിയ നിന്റെ ഓർമകളുടെ ആത്മാക്കൾ ഉയിർത്തെഴുന്നേറ്റു തുടങ്ങിയിരിക്കുന്നു... അടർന്നു തുടങ്ങിയ ഭിത്തികൾ തകർത്തു അവ വീണ്ടും മനസിന്റെ മറ്റു കോണുകളിലേക്കും വ്യാപിച്ചിരിക്കുന്നു..എന്ത് ചെയ്താലാണ് അവയെ ഒഴിവാക്കാൻ ആകുക എന്ന് കുറെ തിരഞ്ഞതാണ്.. ഇപ്പോഴും അറിയില്ല.. ഒരുപക്ഷേ എനിക്കൊപ്പം മാത്രമേ അത് അവസാനിക്കുള്ളായിരിക്കും.. എന്റെ മരണത്തിനൊപ്പം അവ മണ്ണിൽ അലിഞ്ഞു ഇല്ലാണ്ടാകുമായിരിക്കും..
Thursday, 12 July 2018
Subscribe to:
Post Comments (Atom)
some favourites
ഗുൽമോഹർ
ഗുൽമോഹർ പെയ്ത വഴിയോരങ്ങളിൽ നിന്നെയും കാത്തുനിന്നത് ഇന്നലെയെന്നപോലെ ഞാൻ ഇപ്പോളും ഓർക്കുന്നു. നമ്മൾ പ്രണയം എന്ന അഗ്നിയിൽ ജ്വലിച്ചിരുന്ന സമയമായ...
populars
-
മനസ്സിന്റെ ആഴങ്ങളിൽ പല മണിച്ചെപ്പുകളിലായ് സൂക്ഷിച്ച ഒരു പിടി ഓർമ്മകളുമായ് ഞാൻ നിനക്കായ് കാത്തിരിക്കുകയായിരുന്നു.. മയിൽപ്പീലി കൊണ്ട് ചാലിച്ച ...
-
കൊഴിഞ്ഞു പോയ ദിനങ്ങളുടെയും കഴിഞ്ഞുപോയ കാലത്തിന്റെയും കണക്കെടുപ്പ് നടത്താൻ ഒരു പുതുവത്സരം കൂടി ഇതാ വന്നു ചേർന്നിരിക്കുന്നു.. നഷ്ടപ്പെടുത്തി...
-
രാത്രിമഴ തോർന്നു ഒരു പുതിയ യാമവും ഉണർന്നു പുതുനിശാഗന്ധി തൻ സുഗന്ധം പടർന്നൊഴുകുമി രാത്രിയും കഴിഞ്ഞു രാത്രിതൻ ഇരുളിനെ പകുത്തു പ്രഭാതവും വരിക...
So beautiful dear❤️
ReplyDelete